എൽ.ഡി.എഫ് പോസ്റ്റ് ഓഫിസ് ധർണ

നീലേശ്വരം: പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സി. പ്രഭാകരൻ, പി. ബേബി, എം. രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, ഷംസുദ്ദീൻ അരിഞ്ചിറ, സുരേഷ് പുതിയേടത്ത്, ഒ.കെ. കൃഷ്ണൻ, കെ.വി. മാത്യു, തങ്കച്ചൻ വടക്കെമുറി, കോട്ടയിൽ റൗഫ് എന്നിവർ സംസാരിച്ചു. പി. വിജയകുമാർ സ്വാഗതം പറഞ്ഞു. കോൺവെന്റ് ജങ്ഷൻ കേന്ദ്രീകരിച്ച് പ്രകടനം നടന്നു. മടത്തിനാട്ട് രാജൻ, കെ. രാഘവൻ, എം. അസിനാർ, കരുവക്കാൽ ദാമോദരൻ, പാറക്കോൽ രാജൻ, കെ.വി. ദാമോദരൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.