സര്‍ക്കാറിന്‍റെ വാര്‍ഷികം: വടംവലി മത്സരത്തില്‍ ട്രഷറി ജേതാക്കൾ

കാസർകോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ പ്രചാരണാർഥം കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ട്രഷറി ജേതാക്കളായി. വടംവലി മത്സരം എ.ഡി.എം എ.കെ. രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ എസ്.എന്‍. സരിത, കാസര്‍കോട് ആര്‍.ടി.ഒ എ.കെ. രാധാകൃഷ്ണന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, ട്രഷറി സൂപ്രണ്ട് ഒ.ടി. ഗഫൂര്‍ എന്നിവര്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു. റിട്ട. അധ്യാപകന്‍ എ.വി. പവിത്രന്‍, സുഭാഷ് പുളുക്കൂല്‍ എന്നിവര്‍ വടംവലി മത്സരം നിയന്ത്രിച്ചു. ആവേശകരമായ വടംവലി മത്സരത്തില്‍ ഇറിഗേഷന്‍ ഡിപ്പാർട്മെന്റ് രണ്ടാം സ്ഥാനവും ജില്ല പഞ്ചായത്ത് മൂന്നാം സ്ഥാനവും റവന്യൂ വകുപ്പ് നാലാം സ്ഥാനവും നേടി. മൊത്തം എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫോട്ടോ: കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച വടംവലി മത്സരം എ.ഡി.എം എ.കെ. രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച വടംവലി മത്സരം ഡേറ്റ എന്‍ട്രി ഓപറേറ്റര്‍: അഭിമുഖം ഏപ്രില്‍ 28ന് കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസിനു പരിധിയിലുള്ള സഹായി സെന്‍ററുകളില്‍ ഡേറ്റ എന്‍ട്രി ഓപറേറ്റര്‍മാരുടെ ഒഴിവുണ്ട്. പട്ടികവര്‍ഗ യുവതീ-യുവാക്കള്‍ക്ക് അവസരം. കാസര്‍കോട്, നീലേശ്വരം, എന്‍മകജെ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്‍റ്​ ഓഫിസിലുമാണ് ഒഴിവുള്ളത്. യോഗ്യത ഡിഗ്രി/ഡി.സി.എ (മലയാളം ടൈപ്പിങ് അറിയുന്നവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 18-35. നിയമനം താല്‍ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്കുമായിരിക്കും. ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 28ന് രാവിലെ 11ന് കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്‍റ്​ ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04994 255466 (കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്‍റ്​ ഓഫിസ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.