ടൗണിലെ പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാം ബദിയടുക്ക: പൊതുജനങ്ങൾ പരാതിപ്പെടാൻ ബദിയടുക്ക സ്റ്റേഷനിൽ പോകേണ്ട. ബദിയടുക്ക ടൗണിലെ പരാതിപ്പെട്ടിയിൽ ഇട്ടാൽമതി. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസാണ് ബസ് സ്റ്റാൻഡിൽ പരാതിപ്പെട്ടി സ്ഥാപിച്ചത്. മദ്യവും കഞ്ചാവും വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിലുള്ള സംഭവങ്ങൾക്കും പരാതിക്കാരന്‍റെ പേര് വ്യക്തമാക്കാതെ കടലാസിൽ എഴുതിയിട്ടാൽ മതി. പൊലീസ് അന്വേഷണം നടക്കുകയും ചെയ്യും. ചൊവ്വാഴ്ചയാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, വാർഡ് ജനപ്രതിനിധി റഷീദ ഹമീദ്, പൊതുപ്രവർത്തകൻ ഹമീദ് കെടിഞ്ച്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പടം: bdk complaint box പരാതിപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.