കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൂളിയങ്കാലില്‍ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയിലെ കിഴക്കന്‍ പ്രദേശങ്ങളായ അരയി, ഗുരുവനം, വാഴുന്നോറടി ഭാഗത്തുനിന്നും നഗരത്തിലേക്കുള്ള റോഡ് ദേശീയപാത മുറിച്ച് കടന്നുപോകുന്നത് കൂളിയങ്കാലില്‍ വെച്ചാണ്. പുതുതായി വരുന്ന നാലുവരിപ്പാത മുറിച്ചുകടക്കാന്‍ സംവിധാനമില്ലാതെ വന്നാല്‍ ഈ പ്രദേശങ്ങള്‍ നഗരത്തില്‍നിന്ന് ഒറ്റപ്പെടും. നഗരസഭയിലെ ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ മേഖല ഭൂമിശാസ്ത്രപരമായി നീലേശ്വരം നഗരസഭയോടും മടിക്കൈ പഞ്ചായത്തിനോടും ചേര്‍ന്നുകിടക്കുന്നതാണ്. കാല്‍നൂറ്റാണ്ടു മുമ്പ് അരയിക്കടവില്‍ പാലവും അവിടെനിന്നും കൂളിയങ്കാല്‍ ജങ്ഷനിലേക്ക് അപ്രോച്ച് റോഡും വന്നതോടെയാണ് ലക്ഷ്മിനഗര്‍ - അലാമിപ്പള്ളി വഴി നഗരത്തിലേക്കുള്ള വഴി തുറന്നുകിട്ടിയത്. ഈ വഴിയാണ് ദേശീയപാത വികസനത്തോടെ വീണ്ടും അടയുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്. kooliyangal road കൂളിയങ്കാല്‍ അരയിപ്പാലം ഭാഗത്തുനിന്നുള്ള റോഡ് ദേശീയപാത മുറിച്ചുകടന്നുപോകുന്ന കൂളിയങ്കാല്‍ ജങ്ഷന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.