കാസർകോട്: ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള സി.പി.എം കൊള്ള അവസാനിപ്പിക്കണമെന്ന് വി.പി ടവറിൽ ചേർന്ന ജില്ല യു.ഡി.എഫ് ലെയിസൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ആരംഭിക്കാൻ പോകുന്ന സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി കോടികൾ പിരിക്കുന്ന നടപടി ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്. ഇതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്ന് യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല ചെയർമാൻ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.പി. കുഞ്ഞിക്കണ്ണൻ, എ. അബ്ദുൽ റഹ്മാൻ, എം.സി. ഖമറുദ്ദീൻ, ഹകീം കുന്നിൽ, കെ. നീലകണ്ഠൻ, സി.പി. തമ്പാൻ, കരിവെള്ളൂർ വിജയൻ, ഹാന്റെക്സ് ജോസഫ്, പി.എ. അഷ്‌റഫ് അലി, പി.പി. അടിയോടി, മൊയ്‌തീൻകുട്ടി ഹാജി, എ.എം. കടവത്ത്, കല്ലട്രാ അബ്ദുൽ ഖാദർ, പി. കരുണാകരൻ, മൂസാ ബി. ചെർക്കള, മഞ്ജുനാഥ് ആൽവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.