ചെറുവത്തൂർ: നവീകരിച്ച ചെറുവത്തൂർ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിന്റെ പ്രധാന ശാഖയുടെ ഉദ്ഘാടനം നടത്തി. 46 ലക്ഷം രൂപ ചെലവിൽ 4000 ചതുരശ്ര അടി ഏരിയയിൽ പൂർണമായും ശീതീകരിച്ച ഓഫിസ് കെട്ടിടത്തിൽ ബാങ്ക് രേഖപ്പെടുത്തുന്ന വിവരങ്ങൾ നഷ്ടപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ക്ലൗഡ് സ്റ്റോറേജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നവീകരിച്ച ഓഫിസ് കാസർകോട് സഹകരണ സംഘം ജോ. രജിസ്ട്രാർ എ. രമ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച ബാങ്ക് ലൈബ്രറി അസി. രജിസ്ട്രാർ (പ്ലാനിങ്) എം. ആനന്ദൻ നിർവഹിച്ചു. ഡേറ്റ ക്ലൗഡ് സ്റ്റോറേജിന്റെ ഉദ്ഘാടനവും പുതുതായി രൂപകൽപന ചെയ്ത ലോഗോ പ്രകാശനവും അസി. രജിസ്ട്രാർ (എസ്.സി-എസ്.ടി) വി. ചന്ദ്രൻ നിർവഹിച്ചു. ആധുനിക സെക്യൂരിറ്റി സംവിധാനം വെള്ളരിക്കുണ്ട് അസി. രജിസ്ട്രാർ (ജനറൽ) വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത രവി പിലിക്കോടിനെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. പത്മിനി, സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ എ.കെ. സന്തോഷ്, ഫാർമേഴ്സ് ബാങ്ക് മാനേജിങ് ഡയറക്ടർ പി.കെ. വിനയകുമാർ, അസി. സെക്രട്ടറി കെ.വി. സുലോചന, സ്റ്റാഫ് കൗൺസിൽ പ്രസിഡൻറ് ഇ.കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പടം--ചെറുവത്തൂർ ഫാർമേഴ്സ് ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസും പ്രധാന ശാഖയും സഹകരണ സംഘം ജോ. രജിസ്ട്രാർ എ. രമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.