തൃക്കരിപ്പൂരിന് തദ്ദേശ വകുപ്പിന്‍റെ അനുമോദനം

തൃക്കരിപ്പൂർ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി പിരിവ്, പദ്ധതി ഫണ്ട് വിനിയോഗം എന്നിവയിൽ 100 ശതമാനം കരസ്ഥമാക്കിയ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിനെ തദ്ദേശ വകുപ്പ് അനുമോദിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. കാസർകോട് പഞ്ചായത്ത് അസി. ഡയറക്ടർ ഹരിദാസ് അനുമോദനം നടത്തി. വസ്തു നികുതി പിരിച്ചെടുക്കുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ച കെ.വി. ബിന്ദു, ടി.പി. ശ്രീജ, സി. ബുഷ്റ എന്നിവരെ അനുമോദിച്ചു. വൈസ് പ്രസിഡന്‍റ്​ ഇ.എം. ആനന്ദവല്ലി, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, അംഗം കെ.വി. കാർത്യായനി, ഹെഡ് ക്ലർക്ക് പി. അജയൻ എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി കോമളവല്ലി സ്വാഗതവും അക്കൗണ്ടന്റ് വി.വി. ശശി നന്ദിയും പറഞ്ഞു. പടം tkp panchayath.jpg നികുതി പിരിവ്, പദ്ധതി ഫണ്ട് വിനിയോഗം എന്നിവയിൽ നൂറുശതമാനം കരസ്ഥമാക്കിയ തൃക്കരിപ്പൂർ പഞ്ചായത്തിന് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.