അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി ഉദ്​ഘാടനം ചെയ്തു

കാസർകോട്: മഴവെള്ളം ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ്​ അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ജില്ല ഭരണകൂടവും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കിയ അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആസ്തി കൈമാറ്റം നിര്‍വഹിച്ചു. ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ വി.എം. അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച്.എ.എല്‍ അഡീഷനല്‍ ജനറല്‍ മാനേജര്‍ മുരളീ കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, എച്ച്.എ.എല്‍ എ.ജി.എം എ.എസ്. സജി, പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജയന്തി, ജില്ല പഞ്ചായത്ത് അംഗം നാരായണ നായിക്, പുത്തിഗെ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ പാലക്ഷ റായ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ചന്ദ്രാവതി, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം എച്ച്. ജയന്തി, പുത്തിഗെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേശ്വരി, പുത്തിഗെ കൃഷി ഓഫിസര്‍ നഫീസത്ത് ഹംസീന, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി. ഇബ്രാഹിം, സുലൈമാന്‍ ഉജംപാടി, എം. അബ്ദുല്ല, സുനില്‍ അനന്തപുരം, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഡി. സുബ്ബണ്ണ ആള്‍വ സ്വാഗതവും ജില്ല ഫിനാന്‍സ് ഓഫിസര്‍ ശിവപ്രകാശന്‍ നായര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ..അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.