ബദിയടുക്കയിൽ വീടിന് കേടുപാട്​

ബദിയടുക്ക: ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിലും മിന്നലിലും വീടിന് കേടുപാട് സംഭവിച്ചു. കന്യപ്പാടിയിലെ ശാഫിയുടെ വീടിനാണ് കേടുപാട്. വീട്ടിലെ വയറിങ്ങും മിന്നലിൽ കത്തിനശിച്ചു. ആളപായമോ പരിക്കോ ഇല്ല. കന്യപ്പാടി തൽപനാജെ റോഡിൽ സുശീലയുടെ ഓടിട്ട വീടിന്റെ മേൽക്കൂര നിലംപൊത്തി. വീട്ടുകാർ ഓടി പുറത്തിറങ്ങി ര​ക്ഷപ്പെട്ടു. ബദിയടുക്ക, സീതാംഗോളി സെക്ഷനിലെ വൈദ്യുതി തൂണുകൾ നിലംപൊത്തി വൈദ്യുതി താറുമാറായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് നിലച്ച വൈദ്യുതി പുനരാരംഭിച്ചത്. വാഴകൃഷിയിടങ്ങളും നശിച്ചു. പടം: bdk shafi house1, 2ശാഫിയുടെ വീട്ടിലെ വയറിങ് കത്തിനശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.