കാറ്റിലും മഴയിലും നാശനഷ്ടം

നീലേശ്വരം: ബുധനാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ഭീമനടിയിൽ നാശനഷ്ടം. വരക്കാട് ശാസ്തനഗറിലെ പുതിയിടത്ത് നാരായണന്റെ വീടിനു മുകളിൽ കവുങ്ങ് വീണു. വീടിന്റെ മുൻവശത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു. ഭാര്യ പത്മാവതിക്ക് തലക്ക് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പടം nlr narayanan veed വരക്കാട് പുതിയിടത്ത് നാരായണന്റെ വീട് കവുങ്ങ് വീണ് തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.