സ്‌പോര്‍ട്‌സ് അമിനിറ്റി സെന്റര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

കാസർകോട്: കോളിയടുക്കത്തെ രാജീവ് ഗാന്ധി സ്‌റ്റേഡിയം അമിനിറ്റി സെന്റര്‍ ഏപ്രില്‍ 18ന് രാവിലെ 11ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപ ചെലവിലാണ് സ്‌പോര്‍ട്‌സ് അമിനിറ്റി സെന്റര്‍ നിര്‍മിച്ചത്. എട്ടു വരികളിലുള്ള സിന്തറ്റിക് ട്രാക്കും ഫുട്‌ബാള്‍ ഗ്രൗണ്ടും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അമിനിറ്റി സെന്ററിന്റെ താക്കോല്‍ദാനം എച്ച്.എ.എല്‍ ജനറല്‍ മാനേജര്‍ അരുണ്‍ ജെ. സര്‍കാട്ടെ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് നല്‍കി നിര്‍വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.