വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

കാസർകോട്: 2020-21 വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ മക്കളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ 31 പേരെയും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ അഞ്ചു പേരെയുമാണ് അനുമോദിച്ചത്. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളില്‍ നടന്ന ചടങ്ങ് മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ കെ.വി. സുജാത . നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ.വി. മായാകുമാരി സംഘം ശാക്തീകരണ ധനസഹായ വിതരണവും മത്സ്യഫെഡ് ഭരണസമിതി അംഗം പി.എ. രഘുനാഥന്‍ പലിശരഹിത വായ്പ വിതരണവും നിര്‍വഹിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം കാറ്റാടി കുമാരന്‍, കുളങ്ങര രാമന്‍, ആര്‍. ഗംഗാധരന്‍, സുരേന്ദ്രന്‍ പൂഞ്ചാവി, വി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല മാനേജര്‍ കെ.എച്ച്. ഷെറീഫ് സ്വാഗതവും പ്രോജക്ട് ഓഫിസര്‍ ഹര്‍ഷ കൃഷ്ണ നന്ദിയും പറഞ്ഞു. ഫോട്ടോ: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ് കാസര്‍കോട്: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ കാസര്‍കോട് ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം ഏപ്രില്‍ 23ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ മൃഗസംരക്ഷണ ഓഫിസില്‍. ഫോണ്‍ 04994 255483.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.