വായ്പ തീർക്കാൻ നാടൊന്നിച്ചു; ജപ്തി നടപടി ഒഴിവായി

തൃക്കരിപ്പൂർ: ജപ്തി നടപടിയെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുമായിരുന്ന കുടുംബത്തിന് ഉടുമ്പുന്തല മുസ്‌ലിം ലീഗ് കമ്മിറ്റി തുണയായി. ഹൃദ്രോഗത്തെ തുടർന്ന് ഗൃഹനാഥൻ മരിച്ചതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. ജപ്തി നോട്ടീസ് ലഭിച്ച് നടപടി നേരിട്ട ഉടുമ്പുന്തല പുനത്തിലെ ഉമ്മയും ചെറിയ മൂന്നു മക്കളുൾപ്പെടുന്ന കുടുംബത്തെയാണ് കമ്മിറ്റി സഹായിച്ചത്. മുസ്‌ലിംലീഗ് റിലീഫ് ഫണ്ട് നേതൃത്വത്തിൽ ജപ്തി ഒഴിവാക്കാൻ പ്രവർത്തനം തുടങ്ങിയപ്പോൾ നാട്ടിലെ ഉദാര മനസ്കരും ഒപ്പം ചേർന്നു. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്കൂൾ കെ.എസ്.ടി. യു യൂനിറ്റ്, സ്റ്റാഫ് കൗൺസിൽ എന്നിവയും കൈകോർത്തു. സാമ്പത്തിക സമാഹരണം നടത്തി മുഴുവൻ ബാങ്ക് വായ്പ തുകയും ഒടുക്കി വസ്തുവി‍ൻെറ ആധാരം തിരികെവാങ്ങി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട്, എം.ടി. അബ്ദുറഹ്‌മാൻ, പി.എം. അബ്ദുല്ല ഹാജി, എം. അബ്ദുശുകൂർ, വി.ടി. ശാഹുൽ ഹമീദ്, കെ.പി. സദഖത്തുല്ല, എം.എ. റഹീം, എൻ.പി. ഹമീദ് ഹാജി, കെ.പി. മുഹമ്മദ്കുഞ്ഞി എന്നിവർ സംബന്ധിച്ചു. tkp muslimleague ഉടുമ്പുന്തല പുനത്തിലെ കുടുംബത്തി‍ൻെറ വീടി‍ൻെറ ആധാരം ഉടുമ്പുന്തല മുസ്‌ലിംലീഗ്‌ കമ്മിറ്റി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.