പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ അഭിമുഖം

കാസർകോട്: പട്ടികവര്‍ഗ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പുതിയതായി തിരഞ്ഞെടുക്കുന്ന പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ, എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കൂടിക്കാഴ്ച ഏപ്രില്‍ 21, 22, 23 തീയതികളില്‍ കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്‍റ്​ ഓഫിസില്‍ രാവിലെ 9.30 മുതല്‍ അഞ്ചുവരെ നടത്തും. കാസര്‍കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏപ്രില്‍ 21നും നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏപ്രില്‍ 22നും എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏപ്രില്‍ 23നും അഭിമുഖം നടക്കും. ചുരുക്കപ്പട്ടിക എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസിലും ലഭിക്കും. ഫോണ്‍: 04994 255466, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് കാസര്‍കോട്: 04994 257389, 9496070389, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് നീലേശ്വരം: 04672 283433, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് എന്‍മകജെ: 04998 226999. വാര്‍ഷിക പദ്ധതി വിനിയോഗം: ഗ്രാമപഞ്ചായത്തിന് അനുമോദനം കാസർകോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന ഫണ്ട് പൂര്‍ണമായും ചെലവഴിച്ച അജാനൂര്‍ ഗ്രാമ പഞ്ചായത്തിനെ പഞ്ചായത്ത് ജോ. ഡയറക്ടര്‍ അനുമോദിച്ചു. 3,95,21,845 രൂപയാണ് വികസന ഫണ്ട് ഇനത്തില്‍ ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ ഉപഹാരം ഏറ്റുവാങ്ങി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹാളില്‍ നടന്ന പരിപാടി ജോ.​ ഡയറക്ടര്‍ ജയ്‌സന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ടി. ശോഭ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം പദ്ധതിവിഹിതം 100 ശതമാനം ചെലവഴിച്ച നിര്‍വഹണ ഉദ്യോഗസ്ഥർക്കുള്ള ഉപഹാരങ്ങളും നല്‍കി. ഫോട്ടോ: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ ഉപഹാരം ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.