വിഷു, ഈസ്റ്റര്‍, റംസാന്‍ ജില്ലതല വിപണനമേള

കാസർകോട്: സഹകരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വിഷു, ഈസ്റ്റര്‍, റമദാൻ സബ്‌സിഡി വില്‍പനയുടെ ജില്ലതല ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി വഴിയും മറ്റുള്ളവ 20 മുതല്‍ 40 ശതമാനംവരെ വിലകുറച്ചും സാധാരണക്കാര്‍ക്ക് ലഭ്യമാക്കും. കണ്‍സ്യൂമര്‍ ഹെഡ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. മിനി നിര്‍വഹിച്ചു. പി. രവീന്ദ്രന്‍, മുളിയാര്‍ ഡബ്ല്യു.സി.എസ് പ്രസിഡന്‍റ്​ സ്വാഗതവും കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: വിഷു, ഈസ്റ്റര്‍,റമദാന്‍ സബ്‌സിഡി വില്‍പനയുടെ ജില്ലതല വിപണനമേള സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.