പോക്‌സോ കേസില്‍ ഏഴു വര്‍ഷം കഠിനതടവ്​

കാസർകോട്: ഏഴുവയസ്സുകാരിയെ മാനഹാനി വരുത്തിയ കേസിൽ പ്രതിക്ക്​ ഏഴു​ വർഷം കഠിന തടവും 60,000 രൂപ പിഴയും. പഡ്രെ വാണി നഗറിലെ രാജേഷ് നായ്ക്കിനെയാണ്​ കാസര്‍കോട് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ്​ സെഷന്‍സ് കോടതി ( ഒന്ന്) ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്​. പിഴയടച്ചില്ലെങ്കില്‍ 18 മാസം അധിക തടവും വിധിച്ചു. 2016 ഡിസംബര്‍ ഒമ്പതിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ മാനഹാനി വരുത്തിയെന്നാണ്​ കേസ്​. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ എന്‍.കെ ബാലകൃഷ്ണനാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.