കുമ്പള: രാജ്യത്ത് മതേതര പ്രസ്ഥാനങ്ങളുടെ ഭിന്നതയിലാണ് ബി.ജെ.പി രാഷ്ട്രീയ മുന്നേറ്റം നടത്തുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി ബി. സുബ്ബയ്യ റൈ. കുമ്പള മണ്ഡലം കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ രവി പൂജാരി കൊട്ടേക്കാറിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പ്രസിഡന്‍റ് ഗണേഷ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ലക്ഷ്മണ പ്രഭു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ശിവരാമ ആൾവ, ബഷീർ അഹമ്മദ്, സിദ്ദീഖ് മൊഗ്രാൽ, ഷാനിദ് കയ്യംകൂടൽ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗം രവിരാജ്, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഇർഷാദ് മഞ്ചേശ്വരം, ബി. തിമ്മപ്പ, ഡോൾഫി ഡിസൂസ, ദാസൻ കടപ്പുറം, മോഹൻ റൈ, അൻവർ സിറ്റി മെഡിക്കൽ, ടി.എ. കുഞ്ഞഹമ്മദ് മൊഗ്രാൽ, യൂസുഫ് കോട്ട എന്നിവർ സംസാരിച്ചു. ഫോട്ടോ 3: കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റായി നിയമിതനായ രവി പൂജാരി കൊട്ടേക്കാർ കോൺഗ്രസ് നേതാക്കൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.