ഉദുമ: കളനാട്ടെ രണ്ടു വീടുകളില്‍ കവര്‍ച്ച. ഒമ്പതു പവന്‍ സ്വര്‍ണവും മുക്കാല്‍ ലക്ഷത്തോളം രൂപയും മോഷണം പോയി. കളനാട് ബസ് സ്റ്റാന്‍ഡ് - അയ്യങ്കോല്‍ റോഡിലെ അബ്ദുല്ലക്കുഞ്ഞി, സഹോദരി ബല്‍ക്കീസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടില്‍നിന്ന് ആറു പവൻെറ മാലയും മൂന്നു പവൻെറ പാദസരവും 40,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ബല്‍ഖീസിൻെറ വീട്ടില്‍നിന്ന് 38,000 രൂപയാണ് മോഷ്ടിച്ചത്. മേല്‍പ്പറമ്പ് പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായും പരിശോധന നടത്തി. ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചതായാണ് സൂചന. സമീപത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.