പടന്ന: ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർഥികൾക്ക് . അഞ്ചു ലക്ഷം രൂപ വകയിരുത്തി 11 വിദ്യാർഥികൾക്ക് ലാപ്ടോപ്പും 2,30,000 രൂപ വകയിരുത്തി 46 വിദ്യാർഥികൾക്ക് മേശയും കസേരയുമാണ് വിതരണം ചെയ്തത്. വിതരണത്തിൻെറ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മുഹമ്മദ് അസ്‍ലം നിർവഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ ടി.കെ.എം. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.വി. അനിൽകുമാർ, മെംബർ പയനി പവിത്രൻ, പ്രമോട്ടർ ജിജിന എന്നിവർ സംസാരിച്ചു. പടന്ന ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ രാമചന്ദ്രൻ സ്വാഗതവും സീനിയർ അധ്യാപകൻ അനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.