ജില്ല തല വിഷു ചന്ത തുടങ്ങി

കാസർകോട്​: സപ്ലൈകോയുടെ ജില്ല തല വിഷു, ഈസ്റ്റർ, റമദാൻ ചന്ത കാസർകോട്​ പുതിയ ബസ്റ്റാൻഡിൽ തുടങ്ങി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഡിപ്പോ മാനേജർ എം. ഗംഗാധര, ഔട്ട്​ലെറ്റ്​ മാനേജർ ബി.എസ്. ജമാൽ, ആർ. വിജയകുമാർ, ഇ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. vishu nellikunnu സപ്ലൈകോയുടെ ജില്ല തല വിഷു, ഈസ്റ്റർ, റമദാൻ ചന്ത എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു ബാലസംഘം സമ്മേളനം രാജപുരം: കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് ആതിര നഗറിൽ നടന്ന സമ്മേളനം ജില്ല ജോ.സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. രൂപ രത്നാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ശിൽപ, അശ്വിൻ കൃഷ്ണ, സുനിൽ പാറപ്പള്ളി, പി.കെ. രാമചന്ദ്രൻ, ജോഷി ജോർജ്, എ.കെ. രാജേന്ദ്രൻ, ഇ.കെ. സതീഷ് എന്നിവർ സംസാരിച്ചു. ഇ.ആർ. രാജേഷ് സ്വാഗതവും സി. കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അപർണ ഒരള (പ്രസി.), അശ്വിൻ കൃഷ്ണ ( സെക്ര.), ഇ.ആർ. രാജേഷ് (കൺ.), ഇ.കെ. സതീഷ് (കോഓഡിനേറ്റർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.