തൃക്കരിപ്പൂർ: ടൗണിൽ പണിത ആധുനിക മീൻ മാർക്കറ്റ് സമുച്ചയം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.എം. ആനന്ദവല്ലി, ജില്ല പഞ്ചായത്ത് അംഗം എം. മനു, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ എം.സൗദ, ഷംസുദ്ദീൻ ആയിറ്റി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ചന്ദ്രമതി, ടി.എസ് നജീബ്, വി.വി.പി. ശുഹൈബ്, പഞ്ചായത്ത് അംഗങ്ങളായ ഇ. ശശിധരൻ, കെ.വി. കാർത്യായനി, എം.കെ. ഹാജി, യു.പി. ഫായിസ്, എം. രജീഷ് ബാബു, സെക്രട്ടറി ഇ.വി. വേണുഗോപാൽ, ടി. ധനഞ്ജയൻ, വി.പി. ഫൗസിയ, എസ്. കുഞ്ഞഹമ്മദ്, കെ.വി. വിജയൻ, എം. രാമചന്ദ്രൻ, ടി.വി. ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ, ഇ. നാരായണൻ, ഇ.എം. സോജു, ടി.വി. ഷിബിൻ എന്നിവർ സംസാരിച്ചു. fish market tkp തൃക്കരിപ്പൂർ പഞ്ചായത്ത് മീൻമാർക്കറ്റ് സമുച്ചയം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.