13 മുതൽ 18 വരെയാണിവിടെ ഉത്സവം. 14ന് കൊടിയേറ്റം ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിൻെറ മുന്നോടിയായി വെള്ളിയാഴ്ച ഓലയും കുലയും കൊത്തൽ ചടങ്ങ് നടന്നു. 13 മുതൽ 18 വരെയാണിവിടെ ഉത്സവം. 13ന് രാവിലെ 10.45ന് കലവറ നിറക്കും .11.15ന് ഉദയമംഗലം മാതൃസംഘത്തിൻെറ വിഷ്ണു സഹസ്രനാമ പാരായണം. സന്ധ്യ മുതൽ വാസ്തുരക്ഷോഘ്ന ഹോമം, വാസ്തുബലി . 14ന് പകൽ 11.05നാണ് കൊടിയേറ്റ്. തുടർന്ന് ശീവേലി. സന്ധ്യ മുതൽ ക്ഷേത്ര ഭജന സമിതിയുടെ ഭജന, ഭൂതബലി ഉത്സവം. 15 ന് പുലർച്ചെ വിഷുക്കണി.അഞ്ചിന് പയ്യന്നൂർ ജെ. പുഞ്ചക്കാടൻ സംഘത്തിന്റെ പുല്ലാങ്കുഴൽ കച്ചേരി. വൈകീട്ട് 3.30ന് ഉദുമ മൂകാംബിക നടന കലാക്ഷേത്രം കുട്ടികളുടെ ക്ലാസിക്കൽ നൃത്തം. 5.30 മുതൽ കാഴ്ചശീവേലി, തിടമ്പുനൃത്തം, ഭൂതബലി ഉത്സവം. 16ന് നടുവിളക്ക്-നിറമാല ഉത്സവം.രാവിലെ എട്ടിന് ശീവേലി.11ന് ഉദുമ ദുർഗ മഹിള ഭജൻസിന്റെ ഭജന. 12.30 ന് ശീവേലി. വൈകുന്നേരം 7.30ന് ചുറ്റുവിളക്ക്. എട്ടു മുതൽ നിറമാല, ഭൂതബലി ഉത്സവം, തിടമ്പ് നൃത്തം. 17ന് പള്ളിവേട്ട ഉത്സവം. രാവിലെ എട്ടിന് ശീവേലി. 11ന് പാലക്കുന്നമ്മ സംഘത്തിൻെറ വിഷ്ണു സഹസ്രനാമ പാരായണം. വൈകീട്ട് ആറിന് പള്ളിവേട്ട പുറപ്പാട്. പൂർവിക സ്ഥാനത്ത്നിന്ന് പള്ളിവേട്ട കഴിഞ്ഞ് തെക്കേക്കര പള്ളം വഴി തിരിച്ചെഴുന്നള്ളത്ത്. വെടിത്തറയിൽ പൂജയും ആചാരവെടിയും പള്ളിക്കുറുപ്പും. 18ന് ആറാട്ടുത്സവം . 11ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. വൈകീട്ട് നാലിന് ആറാട്ട് എഴുന്നള്ളത്ത്.4.30ന് പെരുതടി മഹാദേവ സംഘത്തിന്റെ ഭജൻസ്.6ന് ആറാട്ട്.7ന് വസന്തമണ്ഡപത്തിൽ പൂജയും ഭജനയും. തുടർന്ന് തിടമ്പ് നൃത്തം.8.30ന് കൊടിയിറക്കത്തോടെ സമാപനം. വിഷു ഒഴികെ എല്ലാ ദിവസവും ഉച്ചക്ക് അന്നദാനമുണ്ടാകും. ആറാട്ട് ഉത്സവനാളുകളിൽ തുലാഭാര സമർപ്പണം നടത്താമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.