ആചാര സ്​ഥാനികർക്ക്​ വേതനം നൽകണം -എൻ.​എ. നെല്ലിക്കുന്ന്​

കാസർകോട്​: വിഷു വന്നെത്തിയിട്ടും ആചാര സ്ഥാനികരുടെ വേതനം നൽകാത്തത് അപലപനീയമാണെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ പറഞ്ഞു. ഉത്തരമലബാറിലെ കോലധാരികൾക്കും ആചാരസ്ഥാനികർക്കും എട്ടുമാസമായി വേതനം മുടങ്ങിയിരിക്കുകയാണ്. ഇവരുടെ ദുരിതപൂർണമായ ജീവിതം കണ്ടില്ലെന്ന് നടിക്കുന്ന നിസ്സംഗതക്ക് നീതീകരണമില്ല. എട്ടുമാസത്തെ വേതനം വിഷുവിനുമുമ്പ് ഒറ്റ ഗഡുവായി നൽകണം. മരിച്ച ആചാരസ്ഥാനികർക്കുപകരം ആചാരപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കാതെയും വേതനം നൽകാതെയുമായിട്ട് അഞ്ചു വർഷമായി. 200 ആചാരസ്ഥാനികരാണ് ഇത്തരത്തിൽ വേതനമോ മറ്റു ക്ഷേമ പെൻഷനുകളോ കിട്ടാതെ കഷ്ടപ്പെടുന്നത്. ഇവരെ സമര രംഗത്തേക്കു വലിച്ചിറക്കുന്നത് സമൂഹത്തിന്​ നാണക്കേടാണെന്ന്​ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നൽകിയ കത്തിൽ എൻ.എ. നെല്ലിക്കുന്ന് സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.