അവസാന നിമിഷം വരെ മനസ്സിൽ കോൺഗ്രസ്​ എന്ന വികാരം​

കാഞ്ഞങ്ങാട്: മരണത്തിന് തൊട്ടടുത്ത നിമിഷംവരെ ഡി.വി. ബാലകൃഷ്ണേട്ടൻ പറഞ്ഞുവെച്ചത് കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ചായിരുന്നു. ബുധനാഴ്ച വൈകീട്ട് ചാറ്റൽ മഴ പെയ്യവേ ഹോസ്ദുർഗ് ബാങ്കിന്റെ കാർപോർച്ചിൽ നിന്ന് കെ.പി. മോഹനനോട്‌ സംഘടന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. കോൺഗ്രസ് അംഗത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, സർവിസ് പെൻഷനേഴ്സ് നേതാവ് പ്രേമരാജൻ മഴനനഞ്ഞ് ഓടിവന്നു. ഉടൻ പ്രേമരാജനെ കോൺഗ്രസ് മെംബർപ്പിന്റെ എൻറോളായി ചേർത്തിട്ട് ബാക്കി കാര്യങ്ങൾ മോഹനനെ ഏൽപിച്ചാണ് ബാലകൃഷ്ണൻ മരണത്തിലേക്ക് നീങ്ങിയത്. 10 വര്‍ഷത്തിലധികമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ സ്ഥാനത്ത് തുടരുന്ന ബാലകൃഷ്ണന്‍ ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ രണ്ടുതവണ കാഞ്ഞങ്ങാട് ബ്ലോക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു. യു.ഡി.എഫിന് കെട്ടുറപ്പുണ്ടാക്കുന്നതിൽ മുന്നിട്ടുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അഞ്ചുദിവസം മുമ്പ് കാഞ്ഞങ്ങാട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സിന്റെ ഒരുക്കങ്ങളിലും ബാലകൃഷ്ണൻ മുന്നിലുണ്ടായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പങ്കെടുത്ത ആ പരിപാടിയിൽ ആദ്യാവസാനം വരെ ഡി.വി. ബാലകൃഷ്ണനുണ്ടായിരുന്നു. നെഹ്റു കോളജിലെ ജീവനക്കാരനായിരുന്ന ഡി.വി. ബാലകൃഷ്ണൻ വിരമിച്ചതിന് ശേഷമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. dv balakrishnan crowd: പുതിയകോട്ട കോഓപറേറ്റിവ് ബാങ്കിൽ ഡി.വി. ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ തടിച്ചുകൂടിയ ജനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.