ഡി.വി. ബാലകൃഷ്ണന് നാടി‍െൻറ യാത്രാമൊഴി

ഡി.വി. ബാലകൃഷ്ണന് നാടി‍ൻെറ യാത്രാമൊഴി കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം ഷോക്കേറ്റ് മരിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്​ ഡി.വി. ബാലകൃഷ്ണന് നാടിന്റെ യാത്രാമൊഴി. രാവിലെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഉച്ച 12.45 ഓടെ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിർണായകമായ സ്വാധീനം ചെലുത്തുകയും നേരത്തേ ഡയറക്ടർ പദവി ​കൈയാളുകയും ചെയ്തിരുന്ന ബാങ്കിനു മുന്നിൽനിന്നും മിനി സിവില്‍ സ്‌റ്റേഷൻവരെ നീണ്ട നിരയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.സി. ജോസഫ്, കെ.പി. കുഞ്ഞിക്കണ്ണൻ, നേതാക്കളായ കെ. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, ഹമീദ് ചേരക്കാടത്ത് ഡി.സി.സി പ്രസിഡൻറ് പി.കെ ഫൈസല്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എ. ഗോവിന്ദന്‍ നായര്‍, അഡ്വ. സി.കെ. ശ്രീധരന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, ബി.പി. പ്രദീപ് കുമാര്‍, പി.വി. സുരേഷ്, എം. ബല്‍രാജ്, രാജന്‍ പെരിയ, മീനാക്ഷി ബാലകൃഷ്ണൻ, ടി.കെ. സുധാകരന്‍, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മന്യോട്ട് ക്ഷേത്ര പരിസരത്തും വീട്ടിലും പൊതുദർശനത്തിന് വെച്ചപ്പോഴും നിരവധി പേർ കാണാനെത്തി. തുടര്‍ന്ന് വസതിയായ കൊവ്വല്‍പള്ളി മാന്യോട്ട് എത്തിച്ച് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ....(പടം)dv balakrishnan pothu darshanam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.