കാസർകോട്: പൊതുജനങ്ങള്‍ക്ക് ജില്ല പൊലീസ് മേധാവിയുമായി ഓണ്‍ലൈന്‍ സൂം മീറ്റിങ് വഴി പരാതി നല്‍കാം. ഏപ്രില്‍ ഏഴ് വ്യാഴാഴ്ച്ച വൈകീട്ട് നാല് മുതല്‍ അഞ്ചു വരെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൊതുജനങ്ങള്‍ക്കാണ് അവസരം. ഫോണ്‍ 9497928009. എംപ്ലോയബിലിറ്റി സൻെററിൽ രജിസ്‌ട്രേഷന്‍ കാസർകോട്: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിൻെറ എംപ്ലോയബിലിറ്റി സെന്ററിൻെറ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ഏപ്രില്‍ 11ന് മഹാത്മാ പബ്ലിക് സ്‌കൂള്‍ ഇരിയയില്‍ സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും അടച്ച് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധി 18-35. യോഗ്യത - പ്ലസ് ടു. ഫോണ്‍ 9207155700, 04994 297470. വിത്ത് വിതരണം ചെയ്തു ഉദുമ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദുമ ഗ്രാമ പഞ്ചായത്ത് തല കമ്മറ്റി യോഗവും പച്ചക്കറി വിത്ത് വിതരണവും നടന്നു. ഉദുമ കൃഷിഭവനില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ. നാണു കുട്ടന്‍ പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി ചെയര്‍മാന്‍ സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രന്‍, മെമ്പര്‍മാരായ ചന്ദ്രന്‍, പി.ആര്‍. പുഷ്പാവതി, നെബീസ പാക്യാരം, കെ. വിനയകുമാര്‍, എ. സുനില്‍കുമാര്‍, കൃഷി അസി. എം. ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.