കാസർകോട്: എണ്ണ വില വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി. ബേക്കൽ പോസ്റ്റ് ഓഫിസ് ധർണ ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. പി. വാസു സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.സി. സുരേഷ് സ്വാഗതം പറഞ്ഞു. മുന്നാട് ജില്ല പ്രസിഡന്റ് പി.കെ. ഗോപാലൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി ഇ. രാഘവൻ, ഇ. മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ബി.എൻ. സുരേഷ് സ്വാഗതം പറഞ്ഞു. വിദ്യാനഗറിൽ ഏരിയ സെക്രട്ടറി കെ.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റിയാസ് ചൗക്കി അധ്യക്ഷത വഹിച്ചു. പ്രകാശ് അണങ്കുർ, വിനോദ്, ദീപു എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ താഷ്ക്കന്റ് സ്വാഗതം പറഞ്ഞു. കോളിച്ചാൽ ജില്ല കമ്മിറ്റിയംഗം കെ.പി. സുരേഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.എം. ബേബി സ്വാഗതം പറഞ്ഞു. Vyapari march bekkal വ്യാപാരി വ്യവസായി സമിതി നടത്തിയ ബേക്കൽ പോസ്റ്റ് ഓഫിസ് ധർണ ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.