തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ കേൾവി തെറപ്പി സെന്‍റർ

തൃക്കരിപ്പൂർ: താലൂക്ക് ആശുപത്രിയിൽ കേൾവി പരിശോധന- സ്പീച്ച് തെറപ്പി സെന്‍റർ തുറന്നു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ മൂന്നുവരെ കേന്ദ്രം പ്രവർത്തിക്കും. തുടക്കത്തിൽ കേൾവി പരിശോധനയുമായി ബന്ധപ്പെട്ട ചികിത്സകൾ ആണ് ലഭിക്കുക. വൈകാതെ കേൾവിക്കുറവ് മൂലം ഉണ്ടാകുന്ന സംസാര വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള സ്പീച് തെറപ്പിയും ആരംഭിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ കേന്ദ്രം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട്, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. അനിൽകുമാർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ്, ബ്ലോക്ക് അംഗം സി. ചന്ദ്രമതി, ജില്ല പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ, ഡോ. നിത്യാനന്ദ ബാബു, സി. രവി, ടി.വി. കുഞ്ഞികൃഷ്ണൻ, എം. ഗംഗാധരൻ, ജി.സി. ഷംഷാദ്, വി.കെ. ചന്ദ്രൻ, സി. നാരായണൻ, ഇ.നാരായണൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. വി. സുരേശൻ സ്വാഗതവും ഹെഡ് നഴ്സ് റീത്തമ്മ അലക്സ് നന്ദിയും പറഞ്ഞു. പടം tkp baby balakrishnan.jpg തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ കേൾവി പരിശോധന- സ്പീച്ച് തെറപ്പി സെന്‍റർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.