ഡോ. ഇഫ്തിഖാര്‍ അഹമ്മദിന് ഫെലോഷിപ്

കാസർകോട്​: പെരിയ കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ അസി. പ്രഫസര്‍ ഡോ. ഇഫ്തിഖാര്‍ അഹമ്മദിന് യൂനിവേഴ്സിറ്റി ഓഫ് ലണ്ടന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മര്‍ പ്രോഗ്രാമിന് ഫെലോഷിപ് ലഭിച്ചു. ജൂലൈ ഒമ്പത്​ മുതല്‍ 17 വരെ നടത്തുന്ന ടി.എസ്. എലിയറ്റ് ഇന്റേണല്‍ സമ്മര്‍ സ്‌കൂളില്‍ പങ്കെടുക്കാനും വിവിധ അക്കാദമിക്-ഗവേഷണ സെഷനുകളില്‍ പ്രതിനിധി ആകാനുമുള്ള ഫെലോഷിപ്പാണിത്. ടി.എസ്​. എലിയറ്റിന്റെ 'ദ വെയ്സ്റ്റ്‌ ലാന്‍ഡ്' എന്ന കവിതയെ അധികരിച്ച് ഡോ. ഇഫ്തിഖാര്‍ സമര്‍പ്പിച്ച പ്രോജക്ടാണ് അദ്ദേഹത്തെ ഫെലോഷിപ്പിന് അര്‍ഹമാക്കിയത്. Efthikar Photo ഇഫ്തിഖാര്‍ അഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു കാ\Bസർകോട്​: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി കൗണ്‍സില്‍ ഭാരവാഹികളുടെ സത്യ പ്രതിജ്ഞ നടന്നു. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു സത്യവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണപ്രഭാത് (പ്രസി.), കെ.സി. അഖില്‍ (സെക്ര.), സി.വി. ശ്രീരാജ്, വി. ഭാവന (വൈസ് പ്രസി.), അജിത് സുരേഷ്, ജ്യോതി മോണിക്ക ക്രാസ്റ്റ (ജോ. സെക്ര.), പി.ടി. നന്ദഗോപന്‍, കുര്യച്ചന്‍ ജോസി, എസ്​. അനു, എല്‍സ മാത്യു (എക്‌സി. അംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സബര്‍മതി ഹാളില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാര്‍ ഡോ.എന്‍. സന്തോഷ് കുമാര്‍, പരീക്ഷ കൺട്രോളർ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. കെ.അരുണ്‍ കുമാര്‍, പ്രഫ. ഡെന്നീസ് തോമസ് എന്നിവര്‍ സംബന്ധിച്ചു. oat\Bh \Btaking കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി കൗണ്‍സില്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലുന്നു \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.