'മെമു സർവിസ് വർധിപ്പിക്കണം'

നീലേശ്വരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കണ്ണൂർ-മംഗളൂരു റൂട്ടിൽ ഒരു മെമു സർവിസ് കൂടി ആരംഭിക്കണമെന്ന് നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് ലെക്ടിവ് വാർഷിക യോഗം ആവശ്യപ്പെട്ടു. ഇന്റർസിറ്റി, നേത്രാവതി, ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ എന്നീ വണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണം. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നീലേശ്വരത്തിന്റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന ചുമർചിത്രം ഒരുക്കുന്നതിന്റെ പ്രവൃത്തി ഏപ്രിൽ രണ്ടാം വാരം ആരംഭിക്കും. തൃശൂർ സ്വദേശി എ. ബിനിലാണ് ചിത്രമൊരുക്കുക. പൊതുയോഗം എൻ.ആർ.ഡി.സി മുഖ്യരക്ഷാധികാരി പി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.യു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഡോ. വി. സുരേശൻ, എം.വി. മോഹൻദാസ് മേനോൻ, സെക്രട്ടറി എൻ. സദാശിവൻ, രാജൻ തൊട്ടിയിൽ, ബാലചന്ദ്രൻ നീലേശ്വരം, പി.ടി. രാജേഷ്, എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രഫ. വി.വി. പുരുഷോത്തമൻ (പ്രസി.), സി.എം. സുരേഷ് കുമാർ (വൈസ് പ്രസി.), എൻ. സദാശിവൻ (സെക്ര.), നജീബ് കാരയിൽ (ജോ. സെക്ര.), എം. ബാലകൃഷ്ണൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.