കാഞ്ഞങ്ങാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കായിക ക്ഷമത പരിശോധന ക്യാമ്പ് നടത്തി. സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് (എസ്.ഒ.ബി) സംസ്ഥാനഘടകത്തിന്റെ നേതൃത്വത്തില്‍ പൊയിനാച്ചി ഡെന്റല്‍ കോളജ് സഹകരണത്തോടെ ആനന്ദാശ്രമം റോട്ടറി സ്‌പെഷല്‍ സ്‌കൂളില്‍ നടത്തിയ ക്യാമ്പില്‍ ജില്ലയിലെ വിവിധ സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്നായി മൂന്നൂറോളം പേര്‍ പങ്കെടുത്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. മീന ഉദ്ഘാടനം ചെയ്തു. പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡൻറ് ടി. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീദേവി, ഡെന്റല്‍ കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. കിരണ്‍കുമാര്‍, റോട്ടറി സ്‌പെഷല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഗജാനന കമ്മത്ത്, എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു. എസ്.ഒ.ബി ഏരിയ ഡയറക്ടര്‍ സിസ്റ്റര്‍ ജിസ്മീരിയ സ്വാഗതവും റോട്ടറി സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ ബിന സുകു നന്ദിയും പറഞ്ഞു. ഡോ. കിരണ്‍കുമാര്‍, ഡോ. സാവിത്രി, ഡോ. അനുശ്രീ, ഡോ. അപര്‍ണ, ഡോ. ശ്രീജ, ഡോ. നഫീസ എന്നിവർ നേതൃത്വം നൽകി. rotary school: ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തിയ കായികക്ഷമത പരിശോധന ക്യാമ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. മീന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.