നീലേശ്വരം: പടന്നക്കാട് നെഹ്റു കോളജ് എൻ.സി.സി യൂനിറ്റ് തൈക്കടപ്പുറം കടൽത്തീരത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. ദേശവ്യാപകമായി എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പുനീത് സാഗർ അഭിയാന്റെ ഭാഗമായാണ് ശുചീകരണപരിപാടി. ഒരു കിലോമീറ്റർ കടൽതീരത്തുനിന്ന് ഒന്നര ക്വിൻറൽ പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്. നഗരസഭ കൗൺസിലർ വിനോദ് നിലാവ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. അണ്ടർ ഓഫിസർ ജീവന ബാലചന്ദ്രൻ, എ.ബി. അബിൻ, പി. അമൃത് കൃഷ്ണൻ, ടി. സ്നേഹാഞ്ജലി എന്നിവർ നേതൃത്വം നൽകി. പടം: Puneet Sagar Abhiyanനെഹ്റു കോളജ് എൻ.സി.സി കാഡറ്റുകൾ തൈക്കടപ്പുറം കടൽതീരം ശുചീകരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.