റബർ മരങ്ങൾ വെട്ടിനശിപ്പിച്ചു

നീലേശ്വരം: വെള്ളരിക്കുണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയത്തിന്റെ ഉടമസ്ഥതയിലുള്ള റബർ മരങ്ങൾ വെട്ടിനശിപ്പിച്ചതായി പരാതി. ഇദ്ദേഹത്തിന്റെ പുന്നക്കുന്നിലുള്ള റബർ തോട്ടത്തിലെ 12 റബർ മരങ്ങളാണ് സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളിയാണ് ഇത് കണ്ടത്. ഉടൻ ഉടമയെ വിവരമറിയിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. nlr rubber tree വെള്ളരിക്കുണ്ടിലെ സണ്ണി മങ്കയത്തി​ന്റെ റബർ മരങ്ങൾ വെട്ടിനശിപ്പിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.