ചെറുവത്തൂർ: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ടിനായി ദേശീയപാതയിൽ അടിപ്പാത പണിയണമെന്ന് ക്ഷേത്ര ഭാരവാഹികൾ. ആറാട്ട് കടന്നുപോകുന്ന കാലിക്കടവിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പാത ആറുമീറ്ററിൽ കൂടുതൽ ഉയർത്തും. ഇതുകാരണം പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള, ആചാരാനുഷ്ഠാനങ്ങളോടെയുള്ള ആറാട്ട് മുടങ്ങുമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെയും വിശ്വാസികളുടെയും ആശങ്ക. കൂടാതെ എട്ടോളം ഉപക്ഷേത്രങ്ങളിൽനിന്നുള്ള എഴുന്നള്ളത്തും ഈ പാത മുറിച്ചുകടന്നാണ് പോകേണ്ടത്. പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ആയിരത്തിൽപരം വിദ്യാർഥികളും പടിഞ്ഞാറുഭാഗത്തെ നാട്ടുകാരും റോഡ് മുറിച്ചുകടക്കുന്നത് തടസ്സപ്പെടും. ഈ സാഹചര്യത്തിൽ അടിപ്പാത അനുവദിച്ചുതരണമെന്ന് രയരമംഗലം ഭഗവതി ക്ഷേത്ര നവീകരണ സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.പി. പത്മനാഭൻ, എം. ഭാസ്കരൻ, സി. നാരായണൻ നായർ, സി. കൃഷ്ണൻ, എൻ. കുഞ്ഞികൃഷ്ണൻ, കെ. കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.