nlr edathode road നീലേശ്വരം-എടത്തോട് റോഡ് പാതിവഴിയിൽ നിലച്ച നിലയിൽ നീലേശ്വരം: പണിതിട്ടും പണിതീരാരെ നീലേശ്വരം -എടത്തോട് റോഡ് പ്രവൃത്തി. 2019 ൽ തുടങ്ങിയ റോഡുപണി 2022 ആയിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. 2019 ഫെബ്രുവരിയിലാണ് കരാറുകാരൻ ടെൻഡർ എടുത്തത്. 18 മാസം കൊണ്ട് പൂർത്തീകരിക്കേണ്ടതായിരുന്നു. 42.10 കോടിയുടെ പണിയിലാണ് ഇത്രയും വർഷമായി കരാറുകാരനും വകുപ്പ് മേധാവികളും ഒത്തുകളിക്കുന്നത്. കഴിഞ്ഞ മാസമാണ് നീണ്ട മുറവിളിക്കുശേഷം കരാറുകാരൻ പാലാത്തടം കാമ്പസ് മുതൽ നരിമാളം വരെ റോഡ് കിളച്ചിട്ടത്. പണി തുടങ്ങുമ്പോൾ, മാർച്ച് 31നകം കിളച്ചിട്ട ഭാഗം റോഡ് മെക്കാഡം ടാറിങ് ചെയ്ത് തരുമെന്നായിരുന്നു കരാറുകാരനും പൊതുമരാമത്ത് എൻജിനീയറും നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നത്. എന്നാൽ, ഇത്രയും ദിവസമായി കിളച്ചിട്ട റോഡിന്‍റെ ഇരുഭാഗത്തുമുള്ള കച്ചവടക്കാരും വീട്ടുകാരും പൊടിതിന്നതല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പൊടിപാറുന്നതിന് വെള്ളം തളിക്കുന്ന ഏർപ്പാടുമില്ല. ആളുകൾ മാസ്ക് ധരിക്കുന്നതിനാൽ ഒരു പരിധിവരെ പിടിച്ചുനിൽക്കുന്നു. റോഡിന്‍റെ ഇരുവശത്തുമുള്ള കച്ചവടക്കാരും വീട്ടുകാരും പൊടിയിൽനിന്ന് രക്ഷനേടാൻ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടി. കച്ചവടക്കാർക്കാണെങ്കിൽ കഴിഞ്ഞ ഒന്നര മാസമായി കച്ചവടവുമില്ല. ജൂൺ 30നാണ് കരാറുകാരന് റോഡുപണി തീർക്കാൻ അവസാനമായി കരാർ നീട്ടിക്കൊടുത്തത്. മൂന്നുവർഷം കൊണ്ട് തീർക്കാൻ പറ്റാത്ത റോഡുപണി മൂന്നു മാസംകൊണ്ട് തീരുമോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഈ മഴക്കാലത്തും ഇടത്തോട് റോഡിലെ യാത്രക്കാർക്ക് ചളിവെള്ളത്തിൽ കൂടി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാവുക. അതുപോലെ കോൺവൻെറ് വളവുമുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന്‍റെ സ്ഥലമെടുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകാരണം നീണ്ടുപോവുകയാണ്. മൂന്നുവർഷമായി നീലേശ്വരം-എടത്തോട് റോഡിലെ യാത്രക്കാരുടെ ജീവനുംകൊണ്ട് പന്താടുകയാണ് കരാറുകാരനും വകുപ്പ് മേധാവികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.