കാസർകോട്: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലെ കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സുമായി സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഐടിഐ. ബി പി എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ് /പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏക രക്ഷകര്‍ത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഓരോ ജില്ലയിലും 10 പേര്‍ക്ക് അവസരം ലഭിക്കും. www.anert.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍: 9188119431, 18004251803, 9188119414. എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം കാസർകോട്: ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മംഗളൂരുവിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം ഏപ്രില്‍ 13ന് രാവിലെ 10ന് നടത്തും. നൂറില്‍ പരം ടെക്നിക്കല്‍ ട്രെയിനീ ഒഴിവുകളാണ് ഉള്ളത്. ബി.സി.എ, എം.സി.എ, ഏതെങ്കിലും വിഷയത്തില്‍ എൻജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്കും കൂടാതെ ഇംഗ്ലീഷ് ഭാഷയില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നവര്‍ക്കും പങ്കെടുക്കാം. പ്രായം 35 വയസ്സ്. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അന്ന് രാവിലെ 10ന് മുമ്പ് നേരിട്ട് ഓഫിസില്‍ വന്ന് രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍ 9207155700, 04994 297470.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.