നീലേശ്വരം: എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്ര നവീകരണ ബ്രഹ്മകലശ മഹോത്സവത്തിന്‍റെ ഭാഗമായി സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. ശ്രീലത അധ്യക്ഷത വഹിച്ചു. എരിക്കുളത്തിന്‍റെ ഭക്ഷണപ്പുരകളിലെ 50 വർഷത്തോളമായുള്ള നിറസാന്നിധ്യം കെ.വി. ഭാസ്കരൻ, ചിത്രകലാരംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പി. കുഞ്ഞമ്പു, യുവകലാകാരൻ ജിതേഷ് ദൃശ്യ എന്നിവരെ ആദരിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, കെ. ശാർങ്ഗധരൻ, കെ.എം. ഷാജി, ആലമ്പാടി ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ രാജൻ മാസ്റ്റർ, കെ.കെ. നാരായണൻ, സി. പ്രഭാകരൻ, ക്ഷേത്ര സെക്രട്ടറി കെ.വി. മനോജ്, എ. ജയകൃഷ്ണൻ, വി.പി. നാരായണൻ, മണി അടുക്കത്തിൽ എന്നിവർ സംസാരിച്ചു. nlr erikkulam temple എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.