സംഘാടക സമിതി രൂപവത്​കരിച്ചു

കാഞ്ഞങ്ങാട്: മുക്കൂട് ഗവ. എൽ.പി സ്കൂളിന്‍റെ 66ാം വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകൻ ഒയോളം നാരായണനുള്ള യാത്രയയപ്പും വിപുലമായ അനുബന്ധ പരിപാടികളോടെ നടത്താൻ യോഗം തീരുമാനിച്ചു. സ്കൂളിന്റെ ചരിത്രവും വർത്തമാനവും ഭാവിയും ഉൾക്കൊള്ളിച്ചുള്ള സുവനീർ, വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കും. കൂടാതെ വിദ്യാഭ്യാസ സെമിനാർ, വിദ്യാലയ മികവ് - പാനൽ പ്രദർശനം, മൾട്ടിമീഡിയ ഫാമിലി മെഗാ ക്വിസ്, വിളംബര ജാഥ, അമ്മമാരുടെ മെഗാ തിരുവാതിര, കുട്ടികളുടെ നൃത്ത-സംഗീത-നാടക ലൈറ്റ് ആൻഡ് സൗണ്ട് ഷോ, യാത്രയയപ്പ് സമ്മേളനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും നടത്താൻ യോഗത്തിൽ തീരുമാനമായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ജി. പുഷ്പ സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ. നാരായണൻ വാർഷികാഘോഷ പരിപാടികളുടെ രൂപരേഖയും സ്റ്റാഫ് സെക്രട്ടറി എം.എസ്. ധനുഷ് ബജറ്റും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.