നീലേശ്വരം: സി.പി.എം അഴിത്തല ഇ.എം.എസ് മന്ദിരവും സഫ്ദർ ഹാശ്മി ക്ലബും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. പ്രഭാകരൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ല സെക്രട്ടേറിയേറ്റ് അംഗം വി.കെ. രാജൻ, നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ, നഗരസഭാധ്യക്ഷ ടി.വി. ശാന്ത, കെ.പി. ജയരാജൻ, കൊട്ടറ വാസുദേവ്, പി.കെ. രാജേന്ദ്രൻ, പി.പി. പീതാംഭരൻ, സുഗുണദാസ്, കെ. മഹേഷ് എന്നിവർ സംസാരിച്ചു. നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.വി. ഭാസ്കരൻ സ്വാഗതം പറഞ്ഞു. കല കുവൈത്ത് നൽകുന്ന എൻഡോവ്മൻെറ് നേടിയ ശ്രീതു ദാമോദരനെയും കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ രാജ്മോഹൻ നീലേശ്വരത്തെയും അഴിത്തലയിലെ ആദ്യകാല പ്രവർത്തകരായ സുരേഷ് ബാബു, സുഭാഷ് ചന്ദ്രൻ, പവനൻ എന്നിവരെയും അനുമോദിച്ചു. പടം: nlr ems mandhiram അഴിത്തല ഇ.എം.എസ് മന്ദിരം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.