കാസർകോട്: ജില്ലയിൽ ലൈഫ് പദ്ധതി സർവേക്ക് അധ്യാപകരെ നിയമിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മറ്റി യോഗം ചൂണ്ടിക്കാട്ടി. അധ്യാപകരെ മറ്റു പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും ഡി.ജി.ഇയും നൽകിയ ഉറപ്പാണ് ജില്ലയിൽ ലംഘിക്കുന്നത്. ലൈഫ് സർവേ നടത്താൻ അധ്യാപകരെ നിയോഗിക്കുന്നതിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, സുനിൽകുമാർ കരിച്ചേരി, കെ. വിനോദ് കുമാർ, പി. രാജഗോപാലൻ, എം.ടി. രാജീവൻ, ടി.എ. അജയകുമാർ, രാജേഷ് ഓൾനടിയൻ, എ. സജയൻ, ജയൻ നീലേശ്വരം, കെ. അനിത, എ.കെ. സുപ്രഭ, കെ. താജുദ്ദീൻ, എം. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.