ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് കലക്ടറേറ്റ്​ മാർച്ച്​

കാസർകോട്​: ഇന്ധന-പാചകവാതക വില വർധനവിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. ഗവൺമെന്‍റ്​ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന്​ പ്രവർത്തകർ പ​​ങ്കെടുത്തു. കലക്ടറേറ്റിനു മുന്നിൽ നടന്ന മാർച്ച് എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്‍റ്​ പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. പാവങ്ങളുടെ നികുതിപ്പണംകൊണ്ട് സമ്പന്നർക്കുവേണ്ടി വിടുപണി ചെയ്യുന്ന കോർപറേറ്റുകളുടെ പാവ ഗവൺമെന്റ് ആയി കേന്ദ്ര ഗവൺമെന്റ് മാറിയെന്നും ജനങ്ങൾക്ക് ദുരിതം മാത്രം സംഭാവന ചെയ്ത നരേന്ദ്ര മോദിക്കെതിരായി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മാർച്ച്‌ ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി. സെക്രട്ടറി സൂചിപ്പിച്ചു. മുൻ ഡി.സി.സി പ്രസിഡന്‍റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, യുഡിഫ് കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ കെ. നീലകണ്ഠൻ, പി.എ. അഷ്‌റഫ് അലി, വിനോദ് കുമാർ പള്ളയിൽ വീട്, ശാന്തമ്മ ഫിലിപ്പ്, കെ.വി. ഗംഗാധരൻ, സി.വി ജെയിംസ്, രമേശൻ കരുവാച്ചേരി, മീനാക്ഷി ബാലകൃഷ്ണൻ, ബി.പി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ഡി.സി.സി ഭാരവാഹികളായ വി.ആർ. വിദ്യാസാഗർ, ടോമി പ്ലാച്ചേരി, പി.വി. സുരേഷ്, ഹരീഷ് പി. നായർ, മാമുനി വിജയൻ, കെ.പി. പ്രകാശൻ, കെ.വി. സുധാകരൻ, ധന്യ സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, ജെ.എസ്. സോമശേഖര ഷേണി, സുന്ദര ആരിക്കാടി, ബ്ലോക്ക്‌ പ്രസിഡന്‍റുമാരായ കെ. ഖാലിദ്, ബലരാമൻ നമ്പ്യാർ, പി. കുഞ്ഞികണ്ണൻ, ഡി.എം.കെ. മുഹമ്മദ്‌, സി. രാജൻ പെരിയ, ഡി.വി. ബാലകൃഷ്ണൻ, മധുസൂദനൻ ബാലൂർ, മഡിയൻ ഉണ്ണികൃഷ്ണൻ, തോമസ് മാത്യു, കെ. വാരിജാക്ഷൻ, ലക്ഷ്മണ പ്രഭു എന്നിവർ മാർച്ചിന് നേതൃത്വം നൽകി. congress march ഇന്ധന-പാചകവാതക വില വർധനവിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച്. എ.​ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ, ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ മുൻനിരയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.