കാസർകോട്: കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിയമം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാറിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ഹാര്‍ബര്‍ അടിയന്തരമായി നവീകരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. എസ്റ്റിമേറ്റും പ്ലാനും തയാറാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് . 51 കോടി രൂപ അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ തീരദേശ മേഖലകളില്‍ പ്രയാസങ്ങള്‍ ഉണ്ട്. അജാനൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ചില പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തും മത്സ്യത്തൊഴിലാളികള്‍ക്ക് അപകടമുണ്ടാവുന്ന സാഹചര്യം ഉണ്ട്. ഇത്തരത്തില്‍ ജില്ലയുടെ തീരമേഖലയുടെ പ്രയാസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരത്തിന് മുന്തിയ പരിഗണന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫോട്ടോ : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.