കാസർകോട്: കെ-റെയിൽ രൂപരേഖയിലെ തളങ്കര മാലിക് ദീനാർ സ്ഥാപനങ്ങൾ നിലനിൽക്കുന്ന ഭൂമിയിൽ കല്ലിടുന്നത് തടയുമെന്ന് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കൗൺസിലിൻെറയും 20 അംഗ ജമാഅത്ത് ഭാരവാഹികളുടെയും ദഖീറത്ത് ഉഖ്റ സംഘം പ്രവർത്തക സമിതിയുടേയും സംയുക്ത യോഗം ആവശ്യപ്പെട്ടു. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയോട് ചേർന്നുള്ള ഖബർസ്ഥാനും അനുബന്ധ സ്ഥാപനങ്ങളും ഒഴിവാക്കി നിർത്തണം. നിലവിലെ രൂപരേഖ പ്രകാരം മാലിക് ദീനാർ യതീംഖാനയും ബദർ മസ്ജിദും ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന കെട്ടിടവും അനേകം ജനവാസസ്ഥലവും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാൻ പോവുന്നത്. ഈ സാഹചര്യം വിശ്വാസികളിൽ വലിയ തോതിൽ വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കും. നിലവിലെ അലൈൻമൻെറിൽ മാറ്റം വരുത്തുന്നതുവരെ മാലിക് ദീനാർ പള്ളിയുടെയും ദഖീറത്ത് ഉഖ് റാ സംഘത്തിൻെറയും ഭൂമികളിൽ കല്ലിടൽ നടപടികൾ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം തടയാൻ നിർബന്ധിതരാവുമെന്നും യോഗം മുന്നറിയിപ്പ് നൽകി. തുടർ പരിപാടികൾ കാസർകോട് സംയുക്ത ഖാസി പ്രഫസർ കെ. ആലിക്കുട്ടി മുസ്ലിയാരുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച് തീരുമാനിക്കും. പള്ളി കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മാലിക് ദീനാർ പള്ളി ഖത്തീബ് കെ.എം. അബ്ദുൽ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ടി.എ. അബ്ദുൽ സത്താർ ഹാജി, കെ.എം. അബ്ദുൽ റഹ്മാൻ, ടി.എ. ഷാഫി, അഡ്വ. വി.എം. മുനീർ, അഹമ്മദ് ഹാജി അങ്കോല, കെ.എം. ബഷീർ, ഹസൈനാർ ഹാജി തളങ്കര, കെ.എച്ച് അഷ്റഫ്, എൻ.കെ. അമാനുള്ള, വെൽകം മുഹമ്മദ്, മീത്തൽ അബ്ദുല്ല, പി.എ. റഊഫ്, ബി.യു. അബ്ദുല്ല എന്നിവർ സംസാരിച്ചു. എ.അബ്ദുൽറഹ്മാൻ സ്വാഗതം പറഞ്ഞു. malikdeenar കാസർകോട് മാലിക് ദീനാർ സ്ഥാപനങ്ങളുടെ നേതൃയോഗം സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.