ശ്രീലാലിനും നിതിനും പ്രവാസി കൂട്ടായ്‌മയുടെ കൈത്താങ്ങ്

ഉദുമ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കോട്ടിക്കുളത്തെ ശ്രീലാലിന്റെയും എല്ലിന് ക്ഷതമേറ്റ് ദേഹത്ത് പരിക്കു പറ്റി കാസർകോട് സ്വകാര്യ ആശുപത്രിയിലുള്ള നിതിന്റെയും ചികിത്സ ഫണ്ടിലേക്ക് 'തീരം ദുബൈ ആൻഡ് നോർത്ത് എമിറേറ്റ്സ് കൈത്താങ്ങ്' സ്വരൂപിച്ച സഹായനിധി കൈമാറി. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര സന്നിധിയിൽ സ്ഥാനികർ തുക ഏറ്റുവാങ്ങി. പ്രവാസി കമ്മിറ്റി സെക്രട്ടറി മഹേഷ്‌ ബാബു, തീരം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പത്മനാഭൻ, വി.വി. മോഹൻദാസ്, വനിത വിഭാഗം പ്രതിനിധി പരിജ പ്രദീപ്‌, ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. പടം :sahaya nidhi.jpg ശ്രീലാൽ, നിതിൻ ചികിത്സ ഫണ്ടിലേക്ക് ദുബൈ പ്രവാസി കൂട്ടായ്‌മയുടെ സഹായ നിധി കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന്മാർക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.