‘കെ.എസ്.ആർ.ടി.സി ബസ് റൂട്ട് ആരംഭിക്കണം'

‘കെ.എസ്.ആർ.ടി.സി ബസ് റൂട്ട് ആരംഭിക്കണം' നീലേശ്വരം: തേജസ്വിനി പുഴയുടെ തീരത്തുകൂടി കിനാനൂർ - കരിന്തളം പഞ്ചായത്തിലെ മുക്കടയിൽനിന്ന് കുണ്ടൂർ, പുലിയന്നൂർ, അങ്ങോൾ, വേളൂർ, പാലാട്ടര, പാറക്കോൽ, കീഴ്മാല, കിനാനൂർ, കോളിക്കാൽ മുതൽ അരയ്യാക്കടവ് വരെ തീരദേശ റോഡ് പൂർത്തിയായി. ഈ റൂട്ടിൽ താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടിൽ നിന്ന് പാറക്കോൽ വഴി കാഞ്ഞങ്ങാട്ടേക്കും പയ്യന്നൂരിൽ നിന്നും ചീമേനി മുക്കട പാറക്കോൽ വഴി കാഞ്ഞങ്ങാട്ടേക്കും ചിറ്റാരിക്കാലിൽ നിന്നും പാറക്കോൽ വഴി കാഞ്ഞങ്ങാട്ടേക്കും കെ.എസ്.ആർ.ടി.സി. ബസ്സ് അനുവദിക്കുവാൻ സി.പി.എം നീലേശ്വരം ഏരിയ കമ്മറ്റി അംഗം പാറക്കോൽ രാജൻ അധികൃതർക്ക് നിവേദനം നൽകി. nlr bus route.jpgനിർമാണം പൂർത്തിയായ പാറക്കോൽവയൽ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.