ഇന്ധന വില: സി.പി.എം പ്രതിഷേധം ഇന്ന്

കാസർകോട്​: ഇന്ധന വില വർധനക്കെതിരെ സി.പി.എം നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്‍റെ ഭാഗമായി പാർട്ടിയുടെ മുഴുവൻ ലോക്കൽ കമ്മിറ്റികൾക്കു കീഴിലും ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ പ്രതിഷേധ ധർണ നടത്തും. കഴിഞ്ഞ ആറു ദിവസത്തിനിടെ അഞ്ചു തവണയാണ്​ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. ലിറ്ററിന് 3.75 രൂപയുടെ വർധനയാണ്​ ഉണ്ടായത്. പാചകവാതകത്തിന്‍റെയും മറ്റു പെട്രോളിയം ഉൽപന്നങ്ങളുടെയും വില വർധിപ്പിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്യ്രം എന്നിവയിൽ വലയുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണീ വിലക്കയറ്റമെന്ന് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.