വൃദ്ധമന്ദിരത്തിൽ കാരുണ്യസ്പർശവുമായി തച്ചങ്ങാട്ടെ കുട്ടിപ്പൊലീസ്

ഉദുമ: അശരണരായി ചെർക്കാപ്പാറ മരിയാഭവൻ വൃദ്ധമന്ദിരത്തിൽ കഴിയുന്ന വയോജനങ്ങൾക്ക് ആനന്ദവും ആശ്വാസവും പകർന്ന് തച്ചങ്ങാട്ടെ കുട്ടിപ്പൊലീസിന്റെ കാരുണ്യസ്പർശം. തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ 44 സീനിയർ കാഡറ്റുകളും അധ്യാപകരും ആടിയും പാടിയും വിശേഷങ്ങൾ പങ്കുവെച്ചും ചെർക്കാപ്പാറ മരിയാഭവൻ വൃദ്ധമന്ദിരത്തിൽ ചെലവഴിച്ചു. ഉപദേശങ്ങൾ നൽകിയും കഥകൾ പറഞ്ഞും പാട്ടുപാടിയും തൊണ്ണൂറിനോടടുത്ത് പ്രായമുള്ള അന്തേവാസികൾ കാഡറ്റുകളോട് സംവദിച്ചു. ഉടുതുണി, പുതപ്പ്, കിടക്കവിരി, തോർത്ത് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളാണ് കാഡറ്റുകൾ വയോജനങ്ങൾക്കായി നൽകിയത്. സ്‌റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ സി.പി.ഒമാരായ ഡോ. സുനിൽകുമാർ കോറോത്ത്, എ.പി. സുജിത എന്നിവർക്കൊപ്പം അധ്യാപകരായ അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, ധന്യ രതീഷ്, സരിത എന്നിവർ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ് uduma mariya bhavan1,2 തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ ചെർക്കാപ്പാറ മരിയാഭവൻ വൃദ്ധമന്ദിരത്തിൽ കഴിയുന്ന വയോജനങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.