തച്ചങ്ങാട് ബാലകൃഷ്ണൻ പുരസ്ക്കാരം രാമനാഥ് പൈക്ക്

കാസർകോട്​: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണ‍​ൻെറ പേരിലുള്ള പുരസ്കാരം മാതൃഭൂമി ഫോട്ടോഗ്രാഫർ രാമനാഥ പൈക്ക്​ നൽകുമെന്ന്​ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ മൂന്നിന് വൈകുന്നേരം നാലിന്​ അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പുരസ്ക്കാര വിതരണം രാജ് മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തും. ഏപ്രിൽ മൂന്നിന് രാവിലെ യു.പി., ഹൈസ്ക്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം. ഏപ്രിൽ 13 ന് വിഷു കിറ്റ് വിതരണം. ഏപ്രിൽ 24ന് കാൻസർ ബോധവത്​കരണ ക്ലാസും സ്ലൈഡ് ഷോയും നടക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ എം.പി.എം ഷാഫി, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വി.വി. കൃഷ്ണൻ, ചന്തുകുട്ടി പൊഴുതല, എം. സുന്ദരൻ കുറിച്ചിക്കുന്ന് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.