മഅ്ദനി; പൗരാവകാശ സമ്മേളനം ഇന്ന്

കുമ്പള: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നാടുകടത്തപ്പെട്ട് കാൽ നൂറ്റാണ്ട് തികയുന്ന 2022 മാര്‍ച്ച് 31ന് വൈകീട്ട് നാലിന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ പൂന്തുറ സിറാജ് നഗറില്‍വെച്ച് പൗരാവകാശ സമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ.കെ.എം. അഷ്റഫ് എം.എല്‍.എ പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യപ്രഭാഷണം നടത്തും. പി.എം. സുബൈര്‍ പടുപ്പ് വിഷയാവതരണം നടത്തും. വാർത്ത സമ്മേളനത്തിൽ എസ്.എം. ബഷീർ മഞ്ചേശ്വരം, പി.എം. സുബൈർ പടുപ്പ്, കെ.പി. മുഹമ്മദ് ഉപ്പള, യൂനുസ് തളങ്കര, മൊയ്തു ബേക്കൽ, ജാസി പോസോട്ട്, ഇബ്രാഹിം തോക്കെ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.