കാസർകോട്: പന്തൽ കച്ചവടത്തിന്‍റെ മറവിൽ മയക്കുമരുന്ന് കടത്തും വിതരണവും നടത്തുകയായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുളിക്കൂർ കോളനിക്കുസമീപം തഹലിയ ടെന്‍റ് ആൻഡ് ഡെക്കറേഷൻ നടത്തുന്ന അബ്ദുൽ നിയാസ് (32) ശിരിബാഗിലു മഞ്ചത്തടുക്ക, ബൈത്തൂർ ബയർ സി.എം. ഇർഷാദ് (38) എന്നിവരെയാണ് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ പി. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളിൽനിന്ന് 15 ഗ്രാം എം.ഡി.എം.എ, 1.300 കിലോ ഗ്രാം കഞ്ചാവ്, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു. പൊലീസ് സംഘത്തിൽ എസ്.ഐമാരായ വിഷ്ണുപ്രസാദ്, വേണുഗോപാൽ, രഞ്ജിത്ത് കുമാർ, ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, എസ്. ഗോകുല, നിതിൻ സാരംഗ്, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. പടങ്ങൾ niyas Irshad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.